This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാംറിഷ്, സ്റ്റെല്ലാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാംറിഷ്, സ്റ്റെല്ലാ

Kramrisch, Stella (1898 - 1993)

സ്റ്റെല്ലാ ക്രാംറിഷ്


ഭാരതീയ കലാതത്ത്വശാസ്ത്രജ്ഞയും ഗ്രന്ഥകര്‍ത്രിയും. 1898- മേയ് 29-ന് ഓസ്ട്രിയയിലെ മിക്ക്ലോവില്‍ ജനിച്ചു. വിയന്ന സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. 1923 മുതല്‍ 50 വരെ കല്‍ക്കത്താ സര്‍വകലാശാലയില്‍ ഭാരതീയ കലയുടെ പ്രൊഫസറായിരുന്നു. ഫിലാഡല്‍ഫിയ ആര്‍ട്ട് മ്യൂസിയത്തില്‍ ക്യൂറേറ്ററായും തുടര്‍ന്ന് പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ ദക്ഷിണ ഏഷ്യന്‍ കലയുടെ പ്രൊഫസറായും 1964 മുതല്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫൈന്‍ ആര്‍ട്സില്‍ ഭാരതീയകലയുടെ പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

യു.എസ്., കാനഡ, നേപ്പാള്‍, പശ്ചിമജര്‍മനി എന്നീ രാജ്യങ്ങളിലെ മിക്ക സര്‍വകലാശാലകളിലും ഭാരതീയകലകളെക്കുറിച്ച് ഇവര്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അസാധാരണ കല്ലുകള്‍, പിച്ചളരൂപങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവയുടെ സമ്പന്നമായ ഒരു ശേഖരമാണ് ഇവര്‍ക്കുണ്ടായിരുന്നത്.

പ്രിന്‍സിപ്പിള്‍സ് ഒഫ് ഇന്ത്യന്‍ ആര്‍ട്ട് (1924), വിഷ്ണുധര്‍മോത്തര (1924), ഹിസ്റ്ററി ഒഫ് ഇന്ത്യന്‍ ആര്‍ട്ട് (1929), ഇന്ത്യന്‍ സ്കള്‍പ്ചര്‍ (1932), ഏഷ്യന്‍ മിനിയേച്ചര്‍ പെയിന്റിങ്സ് (1932), എ സര്‍വേ ഒഫ് പെയിന്റിങ് ഇന്‍ ഡക്കാണ്‍ (1937), ഇന്ത്യന്‍ ടെറാക്കോട്ടാസ് (1939), ദ ഹിന്ദു ടെമ്പിള്‍ (1946), ദ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് ഒഫ് ട്രാവന്‍കൂര്‍ (1948), ദ്രാവിഡ ആന്‍ഡ് കേരള (1953), ആര്‍ട്ട് ഒഫ് ഇന്ത്യ (1954), ഇന്ത്യന്‍ സ്കള്‍പ്ചര്‍ ഇന്‍ ദ ഫിലാഡല്‍ഫിയ മ്യൂസിയം ഒഫ് ആര്‍ട്ട് (1960), ദ ട്രിപ്പിള്‍ സ്ട്രക്ചര്‍ ഒഫ് ക്രിയേഷന്‍ (1962), ദ ആര്‍ട്ട് ഒഫ് നേപ്പാള്‍ (1964), അണ്‍നോണ്‍ ഇന്ത്യാ റിച്വല്‍ ആര്‍ട്ട് ഇന്‍ ട്രൈബ് ആന്‍ഡ് വില്ലേജ് (1968), ദ പ്രസന്‍സ് ഒഫ് ശിവ (1981), മാനിഫെസ്റ്റേഷന്‍സ് ഒഫ് ശിവ (1981) എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.

1993 സെപ്. 1-ന് ഫിലാഡല്‍ഫിയയില്‍ സ്റ്റെല്ലാ ക്രാംറിഷ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍